
യുഎഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ആൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇയാൾക്ക് വേണ്ട ചികിത്സ നൽകുകയാണ് എന്നും ആരോഗ്യ നില നിരീക്ഷിക്കുകയാണെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇപ്പോൾ കൊറോണ വൈറസ് ഉണ്ടായിരിക്കുന്നത് ഏത് രാജ്യക്കാരനാണ് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ചൈനയിൽ നിന്നെത്തിയ കുടുംബത്തിലാണ് കൊറോണ കണ്ടെത്തിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here