കായികാരവം മുഴക്കി കേരളത്തിന്റെ തീരങ്ങള്‍; ബീച്ച് ഗെയിംസ് സംസ്ഥാനതല മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കം

കേരളത്തിലെ ആദ്യ ബീച്ച് ഗെയിംസിന്റെ സംസ്ഥാന തല മത്സരങ്ങൾക്ക് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തുടക്കമായി. വോളിബോൾ മത്സരങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. തീരദേശ ജനതയെ കായികരംഗവുമായി കൂടുതൽ അടുപ്പിക്കുക എന്നതാണ് ബീച്ച് ഗെയിംസിന്റെ ലക്‌ഷ്യം.

ജില്ലാ തല മത്സരങ്ങൾ പൂർത്തീകരിച്ചാണ് ബീച്ച് ഗെയിംസ് സംസ്ഥാന തല മത്സരങ്ങളിലേക്ക് കടന്നത്.കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ച രണ്ട് ഫ്ളഡ്ലിറ്റ് കോർട്ടുകളിലാണ് വോളിബോൾ മത്സരങ്ങൾ നടക്കുന്നത്. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം നിർവഹിച്ചു.

തീരദേശ ജനതയെ കായികരംഗവുമായി അടുപ്പിക്കുക എന്നതാണ് ബീച്ച് ഗെയിംസിന്റെ ലക്‌ഷ്യം.കേരള സംസ്ഥാന കായിക വകുപ്പും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന യുവജന കാര്യാലയവും സംയുക്തമായാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.

പുരുഷ വനിതാ വിഭാഗങ്ങളിലായി 12 മത്സരങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.50,000, 30,000, 20,000 എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്കുള്ള സമ്മാന തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News