ഗ്രാമീണ വീട്ടമ്മമാരെയും യുവതികളെയും മറന്ന കേന്ദ്ര ബജറ്റ്‌

ഗ്രാമീണ വീട്ടമ്മമാരേയും യുവതികളേയും മറന്ന് കേന്ദ്ര ബജറ്റ്. തൊഴിലുറപ്പ് മേഖലക്ക് ഇക്കുറിയും ബജറ്റിൽ ഫണ്ടും കൂലി വർദ്ധനയുമില്ല.കഴിഞ്ഞ ബജറ്റിൽ 71000 കോടിയായിരുന്നത് ഇക്കുറി 68500 കോടിയായി കുറഞ്ഞു.

ഗ്രാമ വികസന മന്ത്രാലയത്തിനു വേണ്ടി തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത് 68500 കോടി രൂപ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യഘട്ടത്തിൽ 60,000 കോടിരൂപയും മൂന്നാം ഘട്ടത്തിൽ 11000 കോടി രൂപകൂടി അനുവദിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ 71000 കോടിയാണ് വിനിയോഗിച്ചത്.എന്നാൽ 2020 ബജറ്റിൽ 68500 കോടി മാത്രം അതായത് 2500 കോടിയുടെ കുറവ്.

ഗ്രാമീണ മേഖലയിൽ കടുത്ത ദാരിദ്രൃവും തൊഴിലില്ലായ്മയും വർദ്ധിച്ച സാഹചര്യത്തിൽ തൊഴിലുറപ്പ് പോലുള്ള പദ്ധതിക്ക് കൂടുതൽ വിഹിതം മാറ്റി വയ്ക്കുന്നതിനു പകരം കുറച്ചത് എരിതീയിൽ എണ്ണ ഒഴിച്ചതുപോലെയായി.

കോടികണക്കിനു ഗ്രാമീണ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അവഗണിച്ചു.

കടുത്ത വിലക്കയറ്റവും ജീവിത ദുരിതവും നേരിടാൻ വരുമാന വർദ്ധനവിന് ഉതകുന്ന കൂലി വർദ്ധനവുൾപ്പടെയുള്ള നിർദ്ദേശങൾ ബജറ്റിൽ പരാമർശിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel