ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

കടുത്ത സാമ്പത്തികക്കുഴപ്പം മറികടക്കാന്‍ നടപടികളില്ലാതെ വീണ്ടുമൊരു ബജറ്റ്. അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി വിറ്റഴിച്ചും തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുമാണ് പണം കണ്ടെത്തുന്നത്.

കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമാണ് ആശ്വാസം. വരുമാനപ്രതിസന്ധി നേരിടാനും വിഭവസമാഹരണത്തിനും പദ്ധതിയില്ല. വരുമാനത്തില്‍ സംഭവിച്ച കുറവ് കണക്കുകളില്‍ കൃത്രിമം കാട്ടി മറച്ചുവയ്ക്കുന്നു. വികസനത്തിനോ ക്ഷേമത്തിനോ ഒരു നടപടിയുമില്ല.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഏഴാമത്തെ ബജറ്റിലും കര്‍ഷകര്‍ക്ക് കടുത്ത അവഗണന. കാര്‍ഷിക വരുമാനം ഉയര്‍ത്താനെന്ന പേരില്‍ അവതരിപ്പിച്ച 16 ഇന പരിപാടിയില്‍ ഏറെയും ആവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News