‘നമ്മളെ കോളനിവല്‍ക്കരിച്ചവര്‍ക്കെതിരെയാണ് നാം അന്ന് സമരം ചെയ്തത്; അന്ന് അവര്‍ക്കൊപ്പം നിന്നവര്‍ക്കെതിരെയാണ് ഇന്ന് നമ്മുടെ സമരം’: പിണറായി വിജയന്‍

മുംബൈ കലക്ടീവിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മഹാ നഗരത്തിൽ ആവേശകരമായ വരവേൽപ്പ്.

രാവിലെ മുതൽ മുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാളികളടക്ക० മുബൈ കളക്റ്റീവ് സ०വാദത്തിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് ദക്ഷിണ മുബൈയിലെ വൈ.ബി.ചവാൻ സെന്ററിൽ എത്തിയത്

വർഗീയതയ്ക്ക് എതിരായ ദേശീയ സമരം’ എന്ന വിഷയത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്.

മുംബൈയിലെ കലാ സാംസ്‌കാരിക അക്കാദമി രംഗത്തുള്ള പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ മുംബൈ കലക്ടീവ് സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുവാനെത്തിയതായിരുന്നു കേരള മുഖ്യമന്ത്രി.

രണ്ടു ദിവസങ്ങളിലായി ദക്ഷിണ മുംബൈയിലെ വൈ ബി ചവാൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ‘വർഗീയതയ്ക്ക് എതിരായ ദേശീയ സമരം’ എന്ന വിഷയത്തിലാണ് പിണറായി വിജയൻ സംസാരിച്ചത്. മാധ്യമ പ്രവർത്തകൻ എൻ റാം അധ്യക്ഷനായിരുന്നു. മുംബൈ കലക്ടീവ് പരിപാടിയുടെ നാലാം പതിപ്പാണ് ഇക്കുറി നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here