ഓഹരി വില്‍പ്പനക്കെതിരെ എല്‍ഐസി ജീവനക്കാര്‍; ഇറങ്ങിപ്പോക്ക് സമരം 4ന്

ദില്ലി: എല്‍ഐസിയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജീവനക്കാര്‍ ദേശവ്യാപകമായി ”ഇറങ്ങിപ്പോക്ക് സമരം” നടത്തുമെന്ന് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍(എഐഐഇഎ) അറിയിച്ചു.

32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 29 ലക്ഷംകോടി രൂപയുടെ നിക്ഷേപം ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2610 കോടി കേന്ദ്രത്തിന് ലാഭവിഹിതം കൈമാറി. 50,000കോടി രൂപയുടെ ബോണസും പോളിസി ഉടമകള്‍ക്ക് നല്‍കി.

രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കേന്ദ്ര ബജറ്റ് നിര്‍ദേശത്തിനെതിരെ ദേശവ്യാപക പ്രചാരണത്തിനും സംഘടന ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News