അമല പോളും വിജയ്‌യും പിരിയാന്‍ കാരണം ധനൂഷ്

നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനൂഷാണെന്ന ആരോപണവുമായി വിജയ്‌യുടെ പിതാവ് അളകപ്പന്‍ രംഗത്ത്.

വിവാഹശേഷം ധനുഷിന്റെ ആവശ്യപ്രകാരം അമല വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് അളകപ്പന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹശേഷം അമല അഭിനയിക്കുന്നില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ധനൂഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനൂഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നെന്ന് അളകപ്പന്‍ പറഞ്ഞു.

അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വീണ്ടും വന്‍ചര്‍ച്ചയായിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News