ട്വന്റി20: സഞ്ജു പുറത്ത്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരുവിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ സഞ്ജു സാംസണ്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ല.

ഇന്നും ജയംനേടാനായാല്‍ ട്വന്റി 20 പരമ്പര 50ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യയ്ക്കു സ്വന്തമാകും. ന്യൂസീലന്‍ഡാകട്ടെ, സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

അവസാന രണ്ടു മത്സരങ്ങളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്നും കളിക്കുന്നില്ല. പകരം ടിം സൗത്തി തന്നെ ടീമിനെ നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News