ഐ ലീഗ് ഫുട്ബോളിൽ ഇന്ന് ഗോകുലം കേരള എഫ് സി, ട്രൌ എഫ് സി യെ നേരിടും

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് ഗോകുലം കേരള എഫ് സി, ട്രൌ എഫ് സി യെ നേരിടും. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരം.

ഐ ലീഗില്‍ ആദ്യമായി മത്സരിക്കാനെത്തിയ ടീമാണ് ട്രൌ എഫ്സി. എന്നാൽ വമ്പന്‍മാരെയെല്ലാം തകര്‍ത്ത് 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് മണിപ്പൂരി ക്ലബ്ബായ ടിഡിം റോഡ് അത് ലറ്റിക് യൂനിയന്‍.

ഹോം ഗ്രൌണ്ടിലെ മത്സരത്തില്‍ ട്രൌ എഫ് സിയെ പരാജയപ്പെടുത്തിയാല്‍ ഗോകുലം പോയിന്‍റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തും. ട്രൌ എഫ്സിയിലെ ആഭ്യന്തര കലഹം ടീമിനെ അലട്ടുന്നുണ്ട്.

പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ടെങ്കിലും അടുത്ത മത്സരത്തില്‍ കരുത്തരായ
ചര്‍ച്ചില്‍ ബ്രദേര്‍സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഗോകുലം ഇന്നിറങ്ങുക. 13 പോയിന്‍റുമായി നാലാം സ്ഥാനത്താണിപ്പോൾ ഗോകുലം. ഇന്ന് ജയിച്ചാല്‍ ഗോകുലം മൂന്നാം സ്ഥാനത്ത് എത്തും.

നഥാനിയല്‍ ഗാര്‍ഷെ, മാര്‍ക്കസ് ജോസഫ്, ഹെന്‍റി കിസിക്കെയും പുലര്‍ത്തുന്ന മികച്ച ഫോമും ഹോം ഗ്രൌണ്ടിന്‍റെ ആനുകൂല്യവും വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗോകുലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here