കേരളത്തില്‍ വീണ്ടും കൊറോണ ബാധയെന്ന് സംശയം

കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ ബാധയെന്ന് സംശയം. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് പുറമെയാണ് മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണയാണെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നേരത്തെ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയോടൊപ്പം ചൈനയില്‍ നിന്നും എത്തിയയാള്‍ക്ക് തന്നെയാണ് രണ്ടാമത്തെയാളും. വിദ്യാര്‍ത്ഥിക്ക് കൊറോണയാകാനുള്ള സാധ്യത കൂടുതലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തില്‍ നിന്നും വന്നിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഇന്ന് വൈകിട്ടോടെയാണ് ലഭ്യമാകുക. ഇതിന് ശേഷമേ കൊറോണയാണെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News