എല്‍ഐസിയും വിറ്റുതുലയ്ക്കും

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന പ്രഖ്യാപിച്ചത്. പ്രാഥമിക ഓഹരിവില്‍പ്പന ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) ഒരു ഭാഗം ഓഹരിയും ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി പൂര്‍ണമായും വിറ്റഴിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി ഘട്ടംഘട്ടമായി സ്വകാര്യമേഖലയ്ക്ക് തീറെഴുതുമെന്ന് ഇതോടെ വ്യക്തമായി. എത്ര ശതമാനം ഓഹരിയാണ് വില്‍ക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News