കേന്ദ്ര ബജറ്റ്; കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം

കേരളത്തോടുള്ള ബിജെപിയുടെ യുദ്ധപ്രഖ്യാപനമാണ് നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റെന്ന് മന്ത്രി ഡോ ടിഎം തോമസ് ഐസക്. ദേശാഭിമാനിയില്‍ കേന്ദ്ര ബജറ്റിനെ വിശകലനം ചെയ്ത് എഴുതിയ ലേഖനത്തിലാണ് മന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

15ാം ധനകമീഷന്‍ തീര്‍പ്പുപ്രകാരം നമ്മുടെ നികുതിവിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.93 ആയി കുറഞ്ഞിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള ആകെ നികുതിവിഹിതം 42 ശതമാനത്തില്‍നിന്ന് 41 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ 1.93 ശതമാനമേ കേരളത്തിന് ലഭിക്കൂ. നമ്മുടെ ജനസംഖ്യ ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നു ശതമാനമുണ്ടെന്ന് ഓര്‍ക്കുക.

1971ലെ കാനേഷുമാരി കണക്കുവച്ചാണ് ഇതുവരെ വിഹിതം നിശ്ചയിച്ചിരുന്നത്. ഇത് 2011ലെ കണക്കിലേക്ക് മാറ്റിയപ്പോഴുണ്ടായ തിരിച്ചടിയാണിത്. ഈ നഷ്ടം മറ്റു രീതിയില്‍ പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും നടന്നില്ല. 2019-20ല്‍ കേന്ദ്രനികുതിയില്‍നിന്ന് കിട്ടിയത് 19,000 കോടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News