
ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പ്രക്ഷോഭം തുടരുന്ന ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി.
എന്നാല്‍ സമരക്കാര്‍ക്ക് പിന്തുണയുമായി സിപിഐഎം നേതാക്കള്‍ സ്ഥലത്തെത്തി. അക്രമിക്കുകയാണെങ്കില്‍ പ്രതിരോധിക്കുമെന്ന നിലപാടുമായി നേതാക്കള്‍ സമരക്കാരോടൊപ്പം നിലനിന്നു.
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സെക്രട്ടറിയുമായ എആര്‍ സിന്ധു, കെകെ രാഗേഷ് എംപി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ സോമപ്രസാദ് എന്നിവരാണ് ഷഹീന്‍ബാഗിലെത്തി സമരക്കാരുമായി സംസാരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here