ഹിറ്റ്മാനും ബുമ്രയും നിറഞ്ഞാടി; പരമ്പര തൂത്തുവാരി ഇന്ത്യ

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി-20യിലും വിജയമാവര്‍ത്തിച്ച് പരമ്പര തൂത്തുവരി ഇന്ത്യ. ബേ ഓവലില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്ത്മാക്കിയത്.

ഇന്ത്യ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 156 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍- ഇന്ത്യ-163/3, ന്യൂസിലന്‍ഡ്-156-9. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുമ്രയും നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ്(60) ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. പവര്‍പ്ലേയില്‍ 41 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗപ്ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News