നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ചു മാസം വളർച്ച തോന്നിക്കുന്ന ഭ്രൂണമാണ് എളമക്കരയിലെ ജലാശയത്തിൽ നിന്ന് കണ്ടെത്തിയത്.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വൈകീട്ടോടെ പരിസരവാസികളായ കുട്ടികളാണ് ജലാശയത്തിന്റെ അരികിൽ പ്ലാസ്റ്റിക് ബക്കറ്റ് കണ്ടത്. ഉച്ചയ്ക്ക് ജലാശയത്തിന്റെ മധ്യഭാഗത്ത് ഇതേ ബക്കറ്റ് കുട്ടികൾ കണ്ടിരുന്നു. ബക്കറ്റ് എടുത്ത കുട്ടികൾ തന്നെയാണ് ഇത് നാട്ടുകാരെ അറിയിച്ചത്.

അഞ്ച് മാസം പ്രായമുള്ള പൂർണ വളർച്ചയെത്താത്ത ഭ്രൂണമാണ് പ്ലാസ്റ്റിക്ക് ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്.

കഴിഞ്ഞ മാസം മുപ്പതിന് ജനിച്ച കുട്ടി പൂർണവളർച്ച എത്താതിനെ തുടർന്നാണ് മരിച്ചതെന്നും കരുതുന്നു.

ഇങ്ങനെ ഉള്ള മൃതദേഹങ്ങൾ ആശുപത്രികളിൽ സംസ്കരിക്കുകയോ വീട്ടുകാർക്ക് കൊടുത്തയച്ചു അവർ സംസ്കരിക്കുകയാണ് പതിവ്. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം കൂടുതൽ അന്വേഷണത്തിലോടെ മാത്രമേ കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here