കലയുടേയും വിപണനത്തിന്റേയും ആഘോഷമായി ‘ഓളം’ ഫെസ്റ്റ്

തിരുവനന്തപരം ഇഷ്ടപ്പെടുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ നടത്തുന്ന മേള ശ്രദ്ധേയമാകുന്നു. ‘ഒളം’ എന്നു പേരിട്ടിരിക്കുന്ന മേള കലയുടേയും വിപണനത്തിന്റെയും വലിയ ആഘോഷമാണ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

ആഘോഷത്തിന്റെ രാവുകളാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ യുവാക്കള്‍ക്ക്. പാട്ടിന്റെയും കലകളുടേയും വിപണനത്തിന്റെയും ഒരു വലിയ ലോകമാണ് ടാഗോറില്‍ തുറന്നിട്ടിരിക്കുന്നത്. മാധുര്യമുള്ള ഭക്ഷണങ്ങളു വൈവിധ്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ക്കും കലയ്ക്കും വലിയ പ്രാധാന്യമാണ് മേളയിലുള്ളത്.

കാണികള്‍ക്കത്ര സുപരിചിതമല്ലാത്ത തരം ചിത്രങ്ങളും മേളയുടെ സവിശേഷതയാണ്. റിവേഴ്‌സ് കളറുകള്‍ നല്‍കി ഫോണിലൂടെ നേക്കുമ്പോള്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന വ്യത്യസ്തതരം ചിത്രങ്ങളും മേളയില്‍ വന്നവരില്‍ അത്ഭുതമുണര്‍ത്തി.

കലയും ഭക്ഷണവും ആസ്വദിക്കുന്നതോടൊപ്പം സംഗീതം ആസ്വദിക്കാനും ഇവിടെ സംവിധാനമുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ജോലിചെയ്യുന്ന അനന്തപുരിയെ ഇഷ്ടപ്പെടുന്നവരാണ് ഈ മേളയുടെ പിറകില്‍.

സംഗീതവും കലയും ആസ്വദിച്ച് അല്‍പ നേരം ചിലവഴിക്കാനും കൗതുകം ഉണര്‍ത്തുന്ന വസ്തുക്കള്‍ വാങ്ങാനും ഇവിടം മികച്ചതാണ്. ജോലിചെയ്തു ക്ഷീണിക്കുകയാണെങ്കില്‍ ഇന്നത്തെ സായന്തനം ടാഗോറില്‍ വന്നാല്‍ മികച്ചതാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News