ഓസ്ട്രേലിയന്‍ ഓപ്പണ്‍: കിരീടം ചൂടി ജോക്കോവിച്ച്

ഡൊമിനിക് തീമിലെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. പൊരുതിക്കളിച്ച ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. സ്‌കോര്‍: 6-4, 4-6, 2-6, 6-3,6-4.

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ തന്നെ തോല്‍പ്പിച്ച തീമിനോടു പകരം വീട്ടാനും ജോക്കോവിച്ചിനായി. ജോക്കോവിച്ചിന്റെ ശേഖരത്തിലുള്ള ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ എട്ടാം കിരീടം കൂടിയാണിത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനലില്‍ ഡൊമിനിക് തീം തോല്‍വി വഴങ്ങുന്നത്. 2018ലും 2019ലും തീം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നെങ്കിലും രണ്ടു തവണയും സ്‌പെയിനിന്റെ റാഫേല്‍ നദാലിനോടു പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News