പള്ളി വികാരിയെ മര്‍ദ്ധിച്ചെന്നാരോപിച്ച് യുവതിയെ ഇടവകക്കാര്‍ തടഞ്ഞുവെച്ചു: ഒരു ലക്ഷം രൂപയും പരസ്യമാപ്പും ശിക്ഷ വിധിച്ച് പള്ളി; ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ഉഷാറാണി വീടിനുള്ളില്‍

തിരുവനന്തപുരം വി‍ഴിഞ്ഞത്ത് യുവതിയെ നാട്ടുകാർ വീടിനുള്ളിൽ തടഞ്ഞു വച്ചു.  തിരുവനന്തപുരം അടിമലത്തുറയിലെ അമ്പലത്തുംമൂലയിലാണ് സംഭവം. ഉഷാറാണി എന്ന യുതിക്കെതിരെയാണ് അടിമലത്തുറ ഇടവകയിലെ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ ബന്ധുവിന് പള്ളിയിൽ നിന്ന് ചികിത്സാ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് പള്ളി വികാരിയുമായി ഉഷാറാണി വ‍ഴക്കിട്ടു . തുടർന്ന് വികാരിയച്ചനെതിരെ കയ്യേറ്റശ്രമവും നടത്തിയിരുന്നു.

എന്നാൽ പള്ളി കമ്മിറ്റി കൂടുകയും ഉഷാറാണി പരസ്യമായി മാപ്പ് പറയണമെന്നും ഒരുലക്ഷം രൂപ പി‍ഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പക്ഷേ യുവതി അതിന് തയ്യാറായില്ല. ഇതിൽ പ്രകോപിതരായ ഇടവകക്കാരാണ് ഉ‍ഴാറാണിയെ വീട്ടിനുള്ളിൽ തടഞ്ഞ് വച്ചത്.

പൊലീസെത്തിയെങ്കിലും പൊലീസിനേയും നാട്ടുകാർ തടഞ്ഞു. ഈ സമയും വീട്ടിനുള്ളിൽ യുവതി ദേഹത്ത് മണ്ണെണ്ണ ഒ‍ഴിച്ച് വീടിനുള്ളിലേക്ക് ആരെങ്കിലും കയറിയാൽ ആത്മഹത്യചെയ്യുമെന്ന് ഭീഷണി മു‍ഴക്കി.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൂടുതൽ പൊലീസെത്തി നാട്ടുകാരെ മാറ്റി ഉഷാറാണിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലേക്ക് കൊണ്ട് പോകും വ‍ഴി നാട്ടുകാർ പൊലീസ് വാഹനങ്ങൾ തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി.

യുവതിയെ പോലീസെത്തി മോചിപ്പിച്ചു. തുടര്‍ന്ന് വിഴിഞ്ഞം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വനിതാ പോലീസിന് പരിക്കുണ്ട്. സംഭവത്തില്‍ കേസെടുക്കുമെന്ന് വിഴിഞ്ഞം സി.ഐ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here