ശസ്ത്രക്രിയയിലൂടെ പെണ്ണാവാൻ കൊതിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ് ‘നീയാം കണ്ണാടി’

തന്റെ ഹോർമോണിൽ ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞു ശസ്ത്രക്രിയയിലൂടെ ഒരു പെണ്ണാവാൻ കൊതിക്കുന്ന യുവാവിന് സമൂഹത്തിലെ ചിലരിൽ നിന്ന് നേരിടേണ്ടി വരുന്ന സന്ദർഭങ്ങളാണ് ‘നീയാം കണ്ണാടി’ എന്ന ഷോർട് ഫിലിം. സംവിധായകനായ കൊല്ലം സ്വദേശി ജിതേഷ് നായർ തന്നെയാണ് മുഖ്യകഥാപാത്രത്തിനും ജീവൻ നൽകിയത്.

അവഗണന, അസഹിഷ്ണുത, വർഗ്ഗീയത, ഒറ്റപ്പെടുത്തൽ, നിരാശ,തുടങ്ങി ഇക്കാലത്ത് ഒരു സ്വവ്വർഗ്ഗാനുരാഗി അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളെയാണ് നീയാം കണ്ണാടിയിലൂടെ സംവിധായകൻ ജിതേഷ് പറയുന്നത്.

താൻ ഒരു സ്ത്രീയാണെന്ന ബോധ്യം, എന്നാൽ ശരീരംകൊണ്ട് പുരുഷജന്മവും ഏത് ലിംഗ മെന്നുമോലും തെളിയിക്കാനാകാതെ തൊഴിൽ നിഷേധിക്കപ്പെടുന്നതും, നീയാം കണ്ണാടിയിലൂടെ ട്രാൻസ്ജെന്ററിന്റെ പൂർവ്വാവസ്ഥയിലെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളും കഥയിലുണ്ട്.

സ്വന്തം കുടുമ്പത്തെ പോറ്റാൻ ലൈംഗീക തൊഴിൽ ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്ന് ആർത്തവത്തെ നേരിടാൻ ശ്രമിക്കുന്ന തെരുവോര സ്ത്രീക്ക് പാഡ് വാങ്ങിനൽകുന്ന നല്ല മനുഷ്യത്വത്തിന്റെ പാഠവും ചൂണ്ടുപലകയാണ്. ശസ്ത്രക്രിയയിലൂടെ ട്രാൻസ്ജന്ററാകാനുള്ള സ്വപ്നവുമായി സുഹാസെന്ന സുചിത്ര നടത്തുന്ന യാതനയുടെ യാത്രയും അസലായി ജിതേഷ് പ്രതിഫലിപ്പിച്ചു.

സിറ്റി ഓഫ് സിനിമാ ചെന്നൈയുടെ അന്താരാഷ്ട്ര പുരസ്ക്കാരം, ലണ്ടനിൽ മലയാളി അസോസിയേഷന്റെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നോമിനേഷൻ,ബിഹൈന്റ് വുഡ്സ് ഫെസ്റ്റിവലിലും അവസാന റൗണ്ടിലേക്കെത്തിയതും നിയാം കണ്ണാടിയുടെ നേട്ടമായി. കഴിഞ്ഞ ഒന്നരവർഷത്തെ പ്രദർശന മത്സരത്തിനൊടുവിലാണ് നീയാം കണ്ണാടി സാധാരണ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here