കൊല്ലത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് സിബിഎസ് ഇ , ഐ.സി.എസ്.സി സ്‌കൂളുകളില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയില്‍. തമിഴ്നാട് തക്കല സ്വദേശി വിനോദാണ് പിടിയിലായത്.സ്വകാര്യ സ്കൂളുകളിലെ കണക്കിൽപെടാത്ത പണമാണ് താൻ കവരുന്നതെന്ന് പ്രതി പോലീസിന് മൊഴിനൽകി.

കൊല്ലം ടിനിറ്റിലേസിയം, ഇൻഫന്റ്ജീസസ്, സെന്റ് അലോഷ്യസ്,പുനലൂർ വാളകോട് ബോയിസ് ഹയർസെക്കന്ററി എന്നീ സ്കൂളുകളിൽ നിന്ന് 2019 ൽ 5ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസുകളിലെ പ്രതിയാണ് വിനോദ്.

രണ്ടു തവണ കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിൽ നിന്നു രക്ഷപെട്ട ഇയാളെ മൂന്നാം തവണയാണ് സാഹസികമായി കടലൂരിൽ നിന്നു പിടികൂടുന്നത്. ആഡംബര വാഹനങൾ വാടകക്കെടുത്താണ് മോഷണം.

മോഷണത്തിനിറങുമ്പോൾ ഇവർ സഞ്ചരിക്കുന്ന വാഹനത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കൊടി കെട്ടും.പ്രതിയുടെ മൊബൈലിൽ നിന്ന് വിവിധ സ്കൂളുകളുടെ വിവരങൾ പോലീസിനു ലഭിച്ചു. സി.ബി.എസ്. ഇ .സ്കൂളുകളിലെ കണക്കിൽപെടാത്ത പണമാണ് ഇയാളുടെ ലക്ഷ്യമെന്ന് എസ്.ഐ ഷൈൻ പറഞ്ഞു.

പെൺകുട്ടികളുമായി കറങി ലക്ഷങൾ ചിലവിട്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതി വിനോദിന്റെ ഹോബി.തമിഴ്നാട് സ്വദേശിനികളും ഒരു മലയാളി യുവതിയും ഇയാളുടെ കാമുകിമാരാണ്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി ചിത്രങളും പോലീസിനു ലഭിച്ചു.

ഇയാളുടെ അക്കൗണ്ടിൽ ഇയാൾ പിടിയിലാവുന്നതിനു ഒരാഴ്ച മുമ്പു 42 ലക്ഷം രൂപ ഉണ്ടായിരുന്നതായും കണ്ടെത്തി. കൊല്ലം ജില്ലയിലെ പ്രധാനപെട്ട സിബഎസ് സി സ്കൂളുകളിൽ മോഷണം നടത്താനും പദ്ധതി ഇട്ടിരുന്നു. അതേ സമയം തമിഴ്നാട്ടിൽ 21 കേസുകളിൽ ഇയാൾ പ്രതിയാണ്.ചെന്നൈയിൽ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വൻ മോഷണത്തിന് പദ്ധതി ഇട്ടിരിക്കുന്നതിനിടെയാണ് കേരളാ പോലീസിന്റെ വലയിലായത്.

തിരുനൽവേലി പോലീസിൽ ഇയാൾ പൊള്ളലേറ്റ് മരിച്ചെന്നാണ് കരുതിയത്.കേരള പോലീസ് തിരുനൽവേലി പോലീസിനെ സമീപിച്ചപ്പോഴാണ് പ്രതി വിനോദ് ജീവനോടുണ്ടെന്ന് ബോധ്യമായത്.ഇയാളുടെ കൂട്ടു പ്രതിയെ പാളയം കോട്ട കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങും.കൊല്ലം എ സി പി .ടി പ്രദീപ് കുമാർ , ഇൻസ്‌പെക്ടർ ജി രമേശ് , സബ് ഇൻസ്‌പെക്ടർ എസ് ഷൈൻ , സി പി ഓ ബാസ്റ്റിൻ , അബു താഹിർ , ഷെമീർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News