
കേരളത്തിന്റെ ആരോഗ്യരംഗത്തെ കടന്നാക്രമിക്കുന്നത് പകര്‍ച്ചവ്യാധികളാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വെല്ലുവിളിയുയര്‍ത്തിയ ചിക്കന്‍ഗുനിയയെയും നിപയെയും നേരിട്ടതുപോലെ നാം കൊറോണയെയും നേരിടും. തിരിച്ചയച്ചുവെന്ന് കരുതിയ രോഗങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്. ക്ഷയരോഗവും കുഷ്ടരോഗവും പനിയും എച്ച് വണ്‍ എന്‍ വണ്‍ എന്നിവയും പൂര്‍ണമായും അകന്നുപോയെന്ന് കരുതണ്ട. നാം കരുതിയിരക്കണം.
ആശുപത്രികളും അവിടങ്ങളില്‍ കുറെ കെട്ടിടങ്ങളും മാത്രം പോരാ. അവിടെ മെച്ചപ്പെട്ട സൗകര്യങ്ങളും വേണം. ഏറ്റവും താഴേത്തട്ടില്‍ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഒരുക്കാനാണ് നടപടിയെടുത്തത്. അത് വിജയിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ ഡോക്ടര്‍മാരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള സേവനത്തിന്റെയും ഫലമാണ്.
ആരോഗ്യമേലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന വിഹിതം വര്‍ധിപ്പിക്കണം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചുതരികയും വേണം. എങ്കിലേ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കാനും കഴിയൂ. ഡോക്ടര്‍മാരോട് ഈ സര്‍ക്കാരിന് ശത്രുതാമനോഭാവമില്ല. അവരുടെ ആവശ്യങ്ങള്‍ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പരിഗണിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജി എസ് വിജയകൃഷ്ണന്‍, ഡോ. ആര്‍ എല്‍ സരിത, ഡോ. പി ഉണ്ണികൃഷ്ണന്‍, ഡോ. എം കേശവനുണ്ണി, ഡോ. എബ്രഹാം വര്‍ഗീസ്, എസ് എം ദിലീപ്, ഡോ. കെ രാജന്‍ എന്നിവര്‍ സംസാരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here