ഐ ലീഗ്: ഗോകുലം കേരള-ട്രാവു എഫ്സി മത്സരം സമനിലയില്‍

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള-ട്രാവു എഫ് സി മത്സരം സമനിലയില്‍ പിരിഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. 21ആം മിനിറ്റില്‍ ഹെന്‍ട്രി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.

51ആം മിനിറ്റില്‍ ട്രാവു എഫ് സി ഗോള്‍ മടക്കി, കൃഷ്ണാനന്ദ സിംഗാണ് ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ ഗോകുലത്തിന് നിരവധി അവസരം ലഭിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. സമനിലയോടെ ഇരു ടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News