നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ലണ്ടനില്‍ നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ദക്ഷിണ ലണ്ടനിലെ സ്ട്രീതാമില്‍ ഇന്നലെ ഉച്ചക്കഴിഞ്ഞ 2 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരുടെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.

ഭീകരാക്രമണമാണോ ഇതെന്നും സംശയമുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ നവംബറിലും സമാനരീതിയില്‍ രണ്ടു പേരെ കുത്തിക്കൊന്ന ഒരാളെ പൊലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News