ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വീണ്ടും വെടിവയ്പ്പ്; അക്രമികള്‍ രക്ഷപ്പെട്ടു; ശക്തമായ പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍

ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്പ്. സര്‍വകലാശാലയുടെ അഞ്ചാം ഗേറ്റില്‍ അര്‍ധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തത്.

വെടിവയ്പ്പ് നടത്തിയ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചന. അക്രമികളെ തിരിച്ചറിയാന്‍ പൊലിസിന് ആയിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

കഴിഞ്ഞ നാലു ദിവസത്തിനിടെ ദില്ലിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. സമരഭൂമിയായ ഷഹീന്‍ ബാഗില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകള്‍ക്കു സമീപം ചെറിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു.

അക്രമികളെ പിടികൂടണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രാത്രി തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇപ്പോ‍ഴും പ്രതിഷേധം തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News