
ക്വാലലംപുര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മറുപടിയുമായി മലേഷ്യന്‍ സര്‍ക്കാര്‍. ‘കൊറോണ ബാധിച്ചാല്‍ മൃതദേഹത്തിനു ജീവന്‍വച്ചതു പോലെയായിരിക്കും (സോംബി) നിങ്ങളുടെ അവസ്ഥ’ എന്നരീതിയില്‍ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടക്കുകയാണ്.
എന്നാല്‍, കൊറോണ ആരെയും സോംബിയാക്കില്ലെന്നും രോഗം ബാധിച്ചാലും അതില്‍ നിന്നു മുക്തി നേടാനും സാധിക്കുമെന്നും വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയായി മലേഷ്യന്‍ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്തു കൊറോണ ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എട്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും ചൈനയില്‍ നിന്നെത്തിയവരാണ്. തദ്ദേശീയര്‍ക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ ബാധിച്ചു പലരും മരിച്ചതായും രോഗബാധയേല്‍ക്കുന്നവരുടെ എണ്ണമേറുന്നതായും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.
വ്യജപ്രചാരണത്തിന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ഇരുപത്തിയെട്ടുകാരിയാണ്. ആശയവിനിമയ സംവിധാനങ്ങള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏകദേശം 8.7 ലക്ഷം രൂപ പിഴയും ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്കും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here