അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ; അവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി?, മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

എസ്ഡിപിഐയെ ചൊല്ലി നിയമസഭയില്‍ ബഹളം. അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിഷേധവും അക്രമവും രണ്ടാണ്. നിയമ പ്രകാരം പ്രതിഷേധിച്ചാല്‍ കേസെടുക്കില്ല.

മതസപര്‍ധ വളര്‍ത്തുന്ന ഒന്നും വെച്ച്‌പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു എന്ന പ്രതിപക്ഷ വാദത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ പ്രതിക്ഷേധത്തില്‍ എസ്ഡിപിഐക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. എസ്ഡിപിഐക്ക് എതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി എന്ന് സഭയില്‍ മുഖ്യമന്ത്രി ചോദിച്ചു.

നിയമവിധേയമായി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News