12.5 മിനിട്ടില്‍ 121 റോബോട്ടുകള്‍ നിര്‍മ്മിച്ച് പള്ളിമണ്‍ സിദ്ധാര്‍ത്ഥ ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി

ഏഷ്യയില്‍ ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയ സമയം കൊണ്ട് 121 റോബോട്ടുകള്‍ നിര്‍മ്മിച്ച് പുതിയ ഒരു ചരിത്രം സൃഷ്ടിച്ചു. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുമുതല്‍ 11-ാംക്ലാസുവരെയുള്ള 121 വിദ്യാര്‍ത്ഥികളാണ് ഒന്നര മാസം കൊണ്ടു നടന്ന തീവ്രപരിശ്രമത്തിലൂടെ ഈ അംഗീകാരം നേടി ചരിത്രത്തിന്റെ ഭാഗമായത്.

നവംബറില്‍ ഇന്ത്യയില്‍ആദ്യമായി സ്‌കൂള്‍ കാമ്പസില്‍ നിന്ന് നിര്‍മ്മിച്ച ജീനിയസ്‌റോബോട്ട് ‘ടെസ്സ’ ഇന്ത്യയിലാകെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അത് കുട്ടികളിലുണ്ടാക്കിയ ആവേശത്തില്‍നിന്നാണ് ഇത്തരത്തിലൊരു മഹാവിജയത്തിന് കളമൊരുങ്ങിയത് സ്‌കുളിലെ അഞ്ഞൂറോളം റോബോട്ടിക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത 101 വിദ്യാര്‍ത്ഥികളുമായി റെക്കോര്‍ഡ് തീര്‍ക്കാനായിരുന്നു ആദ്യ പദ്ധതി പിന്നീട് അത് 121 കുട്ടികളിലെത്തി.

അവധി ദിവസങ്ങളിലും രാത്രികളിലും നീണ്ട പരിശീലനത്തില്‍ സമയം കുറച്ചു കുറച്ച് കൃത്യതയോടെ 15 മിനിട്ട് എന്ന പരിധി ഉറപ്പിച്ചു. എന്നാല്‍ രണ്ടാം ക്ലാസുകാരനായ ഗൗതം യാദവ് 5.2 മിനിറ്റ് മാത്രം എടുത്താണ് ഈ മിനി റോബോട്ട് നിര്‍മ്മിച്ചത്  വ്യത്യസ്ഥ രീതികളില്‍ സെറ്റ് ചെയ്യാവുന്ന….. റോബോട്ടുകളാണ് മത്സരത്തിന്ന് തിരഞ്ഞെടുത്തത് എങ്കിലും അവാര്‍ഡിനായി ഒബ്‌സ് ഡ്രെക്കിള്‍ സെന്‍സര്‍ ഉപയോഗം മാത്രമാണ് പരിഗണിച്ചത്.

പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ വര്‍ണ്ണാഭമായി അലങ്കരിച്ച പന്തലില്‍ മാദ്ധ്യമപ്രവര്‍ത്തകരും രക്ഷിതാക്കളും ഉള്‍പ്പെട്ട വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ‘ അവാര്‍ഡ് പ്രദര്‍ശനം നടന്നത്.

ചടങ്ങില്‍ URF ഏഷ്യ ഇന്റര്‍നാഷണല്‍ ജൂറി അംഗം Dr.ഗിന്നസ്.സുനില്‍ ജോര്‍ജ്ജ്, ഉള്‍പ്പടെ 8 വേള്‍ഡ് റെക്കോഡ് ജേതാക്കള്‍ പങ്കെടുത്തു.

പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും സമ്മാനിക്കപ്പെട്ടു.

വൈകിട്ട് നടന്ന പൊതുസമ്മേളനം  ഫിഷറീസ് മന്ത്രി ജെ മേഴ്‌സി കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.R J ജോസ് അന്നം കുട്ടി ജോസ്, ഗ്രാമ പിതാവ് എസ് നാസറുദീന്‍, പ്രസന്നാരു ചന്ദ്രന്‍, മസൂദ് ലാല, പി ടി എ പ്രസിഡന്റ് ബി.സജീവ്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി യു.സുരേഷ് സ്വാഗതവും പ്രിന്‍സിപ്പല്‍ ശ്രീമതി ശ്രീരേഖാ പ്രസാദ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here