വക്കീല്‍ ഗുമസ്തന്മാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തി

വിവിധ വിഷയങ്ങളുന്നയിച്ച് കേരളത്തിലെ വക്കീല്‍ ഗുമസ്തന്മാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തി. രാവിലെ 11മണിയ്ക്ക് നടന്ന ധര്‍ണയില്‍ സംസ്ഥാനത്തെ വിവിധ കോടതിയിലെ ഗുമസ്തന്മാര്‍ പങ്കെടുത്തു.

അഡ്വക്കെറ്റ് ക്ലര്‍ക്കുമാരുടെ പെന്‍ഷന്‍ ആയിരത്തി അഞ്ഞൂറ് രൂപയോക്കുക. മെഡിക്ലയിം സമയ ബന്ധിതമായി ലഭ്യമാക്കുക. വക്കീല്‍ ഗുമസ്തന്‍മാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുക. തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ സെക്രട്ടേറ്റിനുമുന്നില്‍ ധര്‍ണ നടത്തിയത്.  രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു ധര്‍ണ നടത്തിയത്.

ധര്‍ണ എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ നേതാക്കളും ധര്‍ണയയുടെ ഭാഗമായി. സംസ്ഥാനത്തെ വിവിധ കേടതികളില്‍ നിന്നുള്ള ഗുമസ്തന്മാര്‍ ധര്‍ണയില്‍ പങ്കെടുത്തു.

നിലവില്‍ അറന്നൂറ് രൂപയാണ് വക്കില്‍ ഗുമസ്തരുടെ പെന്‍ഷന്‍. മെഡിക്ലെയിം ഒരുവര്ഷമായി ലഭ്യമാകുന്നുമില്ല. കോടതികളുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ വക്കീല്‍ഗുമസ്തന്മാരെയും ഉള്‍പ്പെടുത്തുക എന്നതും ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News