സെന്‍കുമാറിന്‍റെ പരാതി: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കളളക്കേസ് പോലീസ് അവസാനിപ്പിക്കുന്നു

സെന്‍കുമാറിന്‍റെ പരാതിയില്‍ മാധ്യമ പ്രവർത്തകർക്കെതിരെ രജിസ്ട്രര്‍ ചെയ്ത കളളക്കേസ് പോലീസ് അവസാനിപ്പിക്കുന്നു . മാധ്യമ പ്രവർത്തകർ ഗൂഢാലോചന നടത്തി എന്ന വാദത്തിന് തെളിവില്ലെന്ന് കണ്‍ടോണ്‍മെന്‍റ് പോലീസ്.

വാര്‍ത്താ സമ്മേളനത്തിലെ വീഡിയോ ദൃശ്യങ്ങൾ , ഫോൺ കോൾ രേഖകൾ എന്നീവ പരിശോധിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്.

FIR എഴുതിതള്ളാൻ കൺടോൺമെന്റ് പോലീസ് കോടതിയുടെ അനുമതി തേടും. കേസ് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്

മാധ്യമപ്രവര്‍ത്തകരായ കടവില്‍ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ പിജി സുരേഷ്കുമാറിനും എതിരെ ബിജെപി നേതാവായ സെന്‍കുമാര്‍ നല്‍കിയ പരാതി വ്യാജമെന്നാണ് കണ്‍ടോണ്‍മെന്‍റ് പോലീസിന്‍റെ കണ്ടെത്തല്‍.

സംഭവ ദിവസത്തെ വീഡീയോ ദൃശ്യങ്ങളും, ഫോണ്‍കോള്‍ രേഖകളും പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. സെന്‍കുമാറിന്‍റെത് വ്യാജപരാതിയാണെന്ന് ബോധ്യപ്പെട്ടതോടെ എഫ്ഐആര്‍ റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയുടെ അനുമതി തേടും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ തന്നെ കയ്യേറ്റം ചെയ്യാന്‍ കലാപ്രേമി പത്രത്തിലെ റിപ്പോര്‍ട്ടറായ കടവില്‍ റഷീദ് ശ്രമിച്ചു എന്നും അതിന് പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായ പിജി സുരേഷ്കുമാറിന് ഗൂഢാലോചന ഉണ്ടെന്നായിരുന്നു സെന്‍ കുമാറിന്‍റെ പരാതി.

സെൻകുമാറിന്റെ പരാതിയില്‍ കോടതിയുടെ അനുമതി വാങ്ങി പോലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തതോടെ വലിയ വിമര്‍ശനമാണ് പോലീസിനെതിരെ ഉയര്‍ന്നത് .

എന്നാല്‍ കോടതിയുടെ അനുമതി വാങ്ങിച്ചാണ് ഇരുകൂട്ടര്‍ക്കെതിരെയും കേസ് രജിസ്ട്രര്‍ ചെയ്തതെന്നായിരുന്നു പോലീസിന്‍റെ വാദം . കളളപരാതിയില്‍ കേസ് എ‍ഴുതി തളളാന്‍ തീരുമാനിച്ച പോലീസിന്‍റെ നടപടിയില്‍ സെന്‍കുമാര്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here