എന്‍ആര്‍ഐ; 30 ലക്ഷം കുടുംബങ്ങളെ ബാധിക്കും

പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് നികുതി ഈടാക്കുകയെന്നും വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയുണ്ടാവില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പിന്നീട് ധനമന്ത്രാലയം ഇത് വിശദീകരിച്ച് വാര്‍ത്താക്കുറിപ്പും ഇറക്കി. എന്നാല്‍ എന്‍ആര്‍ഐ പദവി സംബന്ധിച്ച പുതിയ തീരുമാനം പ്രവാസികളില്‍ ആശങ്കയുണ്ടാക്കുന്നതാണ്. പ്രവാസി ഇന്ത്യക്കാരനായി പരിഗണിക്കപ്പെടണമെങ്കില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 240 ദിവസമെങ്കിലും വിദേശത്ത് കഴിയണമെന്നാണ് ബജറ്റ് പ്രഖ്യാപനം.

മുമ്പിത് 182 ദിവസം കഴിഞ്ഞാല്‍ മതി. ഈ പ്രഖ്യാപനം പിന്‍വലക്കാത്തതിനാല്‍ ആദായനികുതി സംബന്ധിച്ച ആശങ്ക ബാക്കിയാകുകയാണ്. ഗള്‍ഫ് നാടുകളില്‍ ചെറുകിട പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ സാധാരണ ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News