വാചകക്കസര്‍ത്തും തലതിരിച്ചിട്ട കണക്കുകളും

രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ തളര്‍ന്ന കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ അവസാനത്തെ രണ്ട് പേജ് വായിക്കാതെ സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണുണ്ടായത്.

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രിയെ മാത്രമല്ല, ജനങ്ങളെയാകെ തളര്‍ത്തുന്നതാണ്. വാചകക്കസര്‍ത്തും തലതിരിച്ചിട്ട കണക്കുകളുംകൊണ്ട് ഇല്ലാത്ത ശുഭാന്തരീക്ഷം സൃഷ്ടിക്കാനുള്ള വിഫലശ്രമമായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്റേത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് അറിയാത്തവരായി ആരുംതന്നെയില്ല. എന്നാല്‍, ബജറ്റ് പ്രസംഗം വായിക്കുന്ന ആര്‍ക്കും ഇത്തരമൊരു പ്രതിസന്ധിയുള്ളതായി കാണാനാകില്ല. രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണിന്ന്. കഴിഞ്ഞ ആറുപാദത്തിലും വളര്‍ച്ച കുറഞ്ഞുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here