നമ്മള്‍ അതിജീവിക്കും; ആത്മവിശ്വാസത്തോടെ

നിപായെയും പ്രളയത്തെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിജീവിച്ച നമ്മള്‍ അതേ ആത്മവിശ്വാസത്തോടെ കൊറോണഭീതിയെയും മറികടക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ചൈനയിലെ വുഹാനില്‍നിന്ന് പടര്‍ന്നുപിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. കഴിഞ്ഞ ഡിസംബര്‍ അദ്യവാരം ചൈനയില്‍ കാണപ്പെട്ട കൊറോണ വൈറസ് ഇരുപതിലധികം രാജ്യങ്ങളിലാണ് അതിവേഗം പടര്‍ന്നത്. ആയിരക്കണക്കിന് പേരെയാണ് കൊറോണ ബാധിച്ചത്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു.

വൈറസ് ചൈനയില്‍ വ്യാപിച്ച് തുടങ്ങിയതുമുതല്‍ സംസ്ഥാന ആരോഗ്യവകുപ്പ് കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News