കൊറോണ; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ നിരീക്ഷണത്തിലുണ്ട്. 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രിയിലും. 104 സാമ്പിളും രണ്ട് പുനഃപരിശോധനാ സാമ്പിളും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു.

ഇതില്‍ 36 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. തൃശൂരില്‍ 22, ആലപ്പുഴ, എറണാകുളം ഒമ്പത്, മലപ്പുറം എട്ട്, കോഴിക്കോട് ഏഴ്, തിരുവനന്തപുരം, കൊല്ലം ആറ്, പാലക്കാട് നാല്, പത്തനംതിട്ട രണ്ട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോരുത്തരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച 12 പേരെ വിവിധ ജില്ലകളിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ തിങ്കളാഴ്ച മുതല്‍ കൊറോണ വൈറസ് സാമ്പിള്‍ പരിശോധന ആരംഭിക്കും. ഇതുവരെ പുണെയിലായിരുന്നു പരിശോധന. ഇതോടെ ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here