തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ആക്രമണം

തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ആക്രമണം. ഒന്നാം വർഷ വിദ്യാർത്ഥി കൗശിക്കിനെയാണ് ആക്രമിച്ചത്.

പരിക്കേറ്റ കൗശിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. എസ് ഫ് ഐയുടെ കോളേജ് യൂണിറ്റ് സമ്മേളനത്തിന്‍റെ ഭാഗമായി തോരണം കെട്ടുകയായിരുന്ന കൗശിക്കിനെയാണ് എബിവിപി സംഘം ആക്രമിച്ചത്.

ദണ്ഡയും മാരകായുദങ്ങളുമായെത്തിയ സംഘം ഒന്നാം വർഷ വിദ്യാർത്ഥി കൗശിക്കിനെ ക്രൂരമായി മർദ്ധിച്ചു. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. അവശനായ കൗശിക്കിനെ റോഡിൽ ഉപേക്ഷിച്ച് പോകുന്നതും ദൃശ്യങലിലുണ്ട്.

സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കർ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം പേരടങ്ങുന്ന സംഘമാണ് തന്നെ മർദ്ധിച്ചതെന്നാണ് കൗശിക് പൊലീസിന് നൽകിയ മൊ‍ഴി.

സംഭവത്തെതുടർന്ന എംജി കോളേജിന് പ്രിൻസിപ്പാൾ അവധി പ്രഖ്യാപിച്ചു. ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് എബിവിപിയുടെ ശ്രമമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് എം ജി കോളേജിലേക്ക് എസ്എഫ്ഐ മാർച്ചും ധർണയും നടത്തി. അക്രമത്തിൽ മെഡിക്കൽകോളേജ് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here