കൊറോണ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ സംഭവിക്കുന്നതിങ്ങനെ; വേറിട്ട ബോധവല്‍ക്കരണവുമായി ചൈന

കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ വേറിട്ട ബോധവല്‍ക്കരണവുമായി അധികൃതര്‍. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുഖംമൂടികളില്ലാതെ പുറത്തുപോകുന്നവരുടെ സമീപത്തേക്ക് ഡ്രോണ്‍ പറന്നെത്തും.

മാസ്‌ക് ധരിക്കാതെയോ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാതെയോ ജനങ്ങള്‍ പുറത്തിറങ്ങിയാല്‍ ഡ്രോണ്‍ പിന്നാലെ എത്തി പ്രതിരോധ മുന്‍കരുതലുകളെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

വുഹാന്‍ നഗരത്തില്‍ നിന്ന് 1,000 മൈല്‍ അകലെയുള്ള പ്രദേശത്ത് ഒരു വൃദ്ധ സ്ത്രീ ഡ്രോണ്‍ നോക്കി പുഞ്ചിരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

ആന്റി, നിങ്ങളോട് സംസാരിക്കുന്നത് ഡ്രോണ്‍ ആണ്. കൊറോണ വൈറസ് പടരുന്നതിനാല്‍ മാസ്‌ക് ധരിക്കാതെ നിങ്ങള്‍ പുറത്തിറങ്ങരുത്,’ ഗ്ലോബല്‍ ടൈംസ്, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ അടിക്കുറിപ്പാണിത്.

വാഹനത്തില്‍ മൂടിയ മഞ്ഞ് നീക്കാന്‍ ശ്രമിക്കുന്ന ഒരാളോട് ഇതെല്ലാം പിന്നീട് ചെയ്യാമെന്നും ചൈനയിലെ നിലവിലെ സാഹചര്യം അനുസരിച്ച് വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ഡ്രോണ്‍ നിര്‍ദേശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News