പ്രവാസികളെ ദുരിതത്തിലാക്കി കേന്ദ്ര ബജറ്റ്

ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ പ്രഹരിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം.

ജോലി ചെയ്ത് ജീവിക്കുന്ന രാജ്യങ്ങളില്‍ നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അടയ്ക്കണം എന്നാണ് ബജറ്റ് നിര്‍ദ്ദേശം.എത്ര ദുഷ്‌ക്കരമായ സാഹചര്യത്തിലാണ് പ്രവാസികള്‍ തൊഴിലെടുത്ത് ജീവിക്കുന്നതെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് അറിയില്ലെന്ന് വരുന്നത് കഷ്ടമാണ്.ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുഷ്‌ക്കരമായ സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്.

പലതരം ലെവികളും നല്‍കേണ്ടി വരുന്നുണ്ട്.ഇതൊന്നും കൂടാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി.120 ദിവസം ഇന്ത്യയില്‍ താമസിച്ചാല്‍ ബാങ്കുകളിലെ ‘എന്‍ആര്‍ഐ ‘ എക്കൗണ്ടിനുള്ള അംഗീകാരം നഷ്ടമാകുമെന്ന നിര്‍ദ്ദേശവും പ്രതിഷേധാര്‍ഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News