കേരളത്തില്‍ മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. മന്ത്രി കെകെ ശൈലജ ടീച്ചറാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചത് കാസര്‍ഗോഡ്. കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്കാണ് രോഗം സ്ഥിരീകകരിച്ചത്.ത്ൃശൂരില്‍ ഒരാള്‍ക്കും ആലപ്പുഴയില്‍ ഒരാള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നായി.

ആദ്യം രോഗം സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാര്‍ഥിനി ചൈനയില്‍നിന്നു വരുമ്പോള്‍ വിമാനത്തില്‍ തൊട്ടടുത്ത സീറ്റില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്കാണു രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇരുവരും.വുഹാനില്‍നിന്നു തൃശൂരിലെ വിദ്യാര്‍ഥിനിയെ ബാധിച്ച വൈറസ് ആലപ്പുഴയിലെ വിദ്യാര്‍ഥിയിലേക്കു പകര്‍ന്നുവെന്നാണു നിഗമനം. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരം.രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ 8 പേര്‍ കൂടി ആലപ്പുഴ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമായി ഐസലേഷന്‍ വാര്‍ഡുകളിലുണ്ട്. എല്ലാവരുടെയും നില തൃപ്തികരം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും അവ ക്രമീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അവിടെ ഉന്നതല യോഗം ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News