വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി നിര്‍മാണം 9 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി

കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ചൈനയില്‍ താല്‍ക്കാലികാശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഞായറാഴ്ച രാവിലെയോടെയാണ് പൂര്‍ത്തിയായത്.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രവും ഏറ്റവുമധികം രോഗബാധിതരുള്ളതുമായ വുഹാന്‍ നഗരത്തിലാണ് അടിയന്തരമായി ആശുപത്രി നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും.പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു. ഒമ്പത് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായ ആശുപത്രിയില്‍ ആയിരം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികളാണ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഹ്യൂഷെന്‍ഷാന്‍ ആശുപത്രി കൂടാതെ 1,600 കിടക്കകളുള്ള മറ്റൊരു താല്‍ക്കാലിക ആശുപത്രി കൂടി നിര്‍മാണമാരംഭിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആഗോളതലത്തില്‍ ഗുരുതര ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News