കൊറോണയെ കണ്ടെത്തിയ ചൈനീസ് ഡോക്ടര്‍

ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുകയും 360 പേര്‍ മരിക്കുകയും ചൈനയടക്കം ലോകത്തെ 24 രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുകയും ചെയ്്തിരിക്കുന്നതിനിടെ, ആദ്യ ഏഴ് കൊറോണബാധിതരെ ചികിത്സിച്ച വനിതാഡോക്ടറായ 54കാരി ഡോ.സാങ് ജിക്സിയാനെകുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലാണ് റിപ്പോര്‍ട്ടുളളത്.

ഗ്ലോബല്‍ ടൈംസ് അടക്കമുള്ള ചൈനീസ് മാധ്യമങ്ങള്‍ കൊറോണ എന്നതിന് പകരം ന്യുമോണിയ എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പുതിയ തരം പനി കണ്ടെത്തിയിരിക്കുന്നു എന്ന നിലയിലാണ് വുഹാനില്‍ നാല് പേരെ ഡിസംബര്‍ 26ന് ഡോ.സാങ് ജിക്്സിയാന്‍ ഡയഗൈനൈസ് ചെയ്തത്. വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറാണ് ഡോ.സാങ്.ശ്വാസതടസവുമായാണ് ഇവര്‍ സാങ് ജിക്സിയാനെ കാണാനെത്തിയത്.

മൂന്ന് പേര്‍ ഒരു കുടുംബത്തില്‍പ്പെട്ടവരായിരുന്നു. എക്സ്റേയില്‍ ഇവരുടെ ശ്വാസകോശം കടുത്തന്യൂമോണിയ ബാധിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അടുത്ത ദിവസം മൂന്ന് രോഗികള്‍ കൂടി ഇതേ ലക്ഷണങ്ങളുമായി ഡോ.സാങ് ജിക്സിയാനെ കാണാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News