മിശ്രവിവാഹിതരായ ദമ്പതികള്‍ക്കുനേരെ ബിജെപി പ്രവര്‍ത്തകന്‍റെ ഭീഷണി

കൊല്ലം ഇളമ്പള്ളൂരിൽ പ്രണയിച്ച് മിശ്രവിവാഹം ചെയ്ത യുവ ദമ്പതികൾക്ക് ബിജെപി വക ജാതി വർണ്ണ വിവേചനം. പിന്നോക്ക സമുദായത്തിൽപ്പെട്ട യുവതിയെ ഉപേക്ഷിക്കണമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി.

യുവതിക്കുമുന്നിൽ ബിജെപി പ്രവർത്തകൻ വസ്ത്രാക്ഷേപവും നടത്തി. തങ്ങളുടെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ മുഖ്യമന്ത്രിക്ക് പരാതിനൽകി.

നിന്നെ കാണാൻ കൊള്ളില്ല, നീ കറുത്തിരിക്കുന്നു, നിന്റെ സമുദായത്തെ അംഗീകരിക്കില്ല, നീ നല്ല കുടുംബത്തിൽപിറന്നവളല്ല, നീ ഭർത്താവിനെ ഉപേക്ഷിക്കണം, ഇതൊക്കയായിരുന്നു
ശ്രീക്കുട്ടിയോടുള്ള അയൽവാസിയായ ബിജെപി പ്രവർത്തകന്റെ ഭീഷണി. ഇതൊന്നും പോരാതെ പൊതുപൈപ്പിൽ കുടിവെള്ളം ശേഖരിക്കുമ്പോൾ വസ്ത്രാക്ഷേപവും നടത്തുകയും ചെയ്തു.

തനിക്ക് നാണമില്ലെ കറുത്തപെണ്ണിനെ അതും പിന്നോക്ക സമുദായത്തിൽപെട്ട യുവതിയെ വിവാഹം ചെയ്യാനെന്നായിരുന്നു മനീഷിന് ബിജെപി പ്രവർത്തകരുടെ വക പരിഹാസം.

കഴിഞ്ഞ ഡിസംബറിലാണ് രണ്ടു കുടുംബങ്ങളുടെ അറിവോടെ 6 മാസത്തെ പ്രണയത്തിനൊടുവിൽ ശ്രീകുട്ടിയും മനീഷും വിവാഹിതരായത്.

ഇളമ്പള്ളൂർ സ്വദേശികളായ പ്രദീപ്,ഹരി,വാർഡ് മെമ്പർ ജയന്തിദേവി എന്നിവർക്കെതിരെ
മുഖ്യമന്ത്രിക്കും,സംസ്ഥാന വനിതാ കമ്മീഷനും,കൊട്ടാരകര വനിതാസെല്ലിനും,മനീഷും ശ്രീകുട്ടിയും പരാതി നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here