തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുമ്പോള്‍

2019ലെ കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി നിര്‍മ്മലാ സീതാരാമന്‍
നീക്കിവെച്ചിരുന്നത് 71,000 കോടി.ഇത്തവണ അനുവദിച്ചത് 61500 കോടി.
അഥവാ 9500 കോടി രൂപ കുറച്ചു.പദ്ധതിക്കായുളള വിഹിതം കൂട്ടുമെന്നാണ്
എല്ലാവരും കരുതിയിരുന്നത്.കൂട്ടിയില്ലെന്ന് മാത്രമല്ല കുറക്കുകയാണ് ചെയ്തത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി മുന്നോട്ട്
പോകാന്‍ കേന്ദ്ര സര്‍ക്കാരിന് തെല്ലും താല്പര്യമില്ല.
2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചുകൊണ്ട്
ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങി.കോണ്‍ഗ്രസ്സിനോ കോണ്‍ഗ്രസ് നേതൃത്ത്വം
നല്കുന്നെ ഐക്യപുരോഗമന സഖ്യത്തിനോ ഭൂരിപക്ഷം ലഭിച്ചില്ല.

60 എം പിമാരുമായി ഇടതുപക്ഷം നിര്‍ണ്ണായക ശക്തിയായി. ഭൂരിപക്ഷം തെളിയിക്കുന്നതിനായി
പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കള്‍ ഇടതുപക്ഷത്തെ സമീപിച്ചു. ഇടതുപക്ഷത്തിന്റെ
മുഖ്യശത്രു ബി ജെ പിയാണ്. ബി ജെ പിയെമാറ്റി നിര്‍ത്താനായി യു പി എ
സര്‍ക്കാരിനെ പിന്തുണക്കാന്‍ ഇടതുപക്ഷം തയ്യാറായി.പക്ഷെ ഒരു പൊതുമിനിമം
പരിപാടി തയ്യാറാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here