മാരായമുട്ടം ബാങ്ക് അഴിമതി; പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദ്ദനം

സഹോദരന്‍റെ അ‍ഴിമതി ചോദ്യം ചെയ്ത സഹപ്രവര്‍ത്തനെ ഡിസിസി ജനറല്‍ സെക്രട്ടറി കമ്പിപാരകൊണ്ട് അടിച്ച് തല പൊട്ടിച്ചു.

സഹോദരനും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമായ എം എസ് അനിലിന്‍റെ കോടികളുടെ വെട്ടിപ്പില്‍ പരാതി നല്‍കിയ വൈരാഗ്യത്തിലാണ് ജേഷ്ഠന്‍ മാരായമുട്ടം സുരേഷ് സഹപ്രവര്‍ത്തകനും ,കോണ്‍ഗ്രസ് നേതാവുമായ ഇടവ‍ഴിക്കര ജയനെ ആക്രമിച്ചത്.

മാരായമുട്ടം ബാങ്കിനെ ചൊല്ലി നെയ്യാറ്റിന്‍ക്കര താലൂക്കില്‍ രൂപപ്പെട്ട കോണ്‍ഗ്രസിലെ ഉള്‍പോര് ഇതോടെ കൈയ്യാങ്കളിയിലേക്ക് എത്തുകയാണ്

മാരായമുട്ടം ബാങ്ക് അ‍ഴിമതി കേസിലെ പ്രധാനപരാതിക്കാരനായ യൂത്ത് േകാണ്‍ഗ്രസ് നേതാവ് ഇടവ‍ഴിക്കര ജയനാണ് ബാങ്കിന് മുന്നില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.

ബാങ്കില്‍ നിക്ഷേപം ഉണ്ടായിരുന്ന പേരൂര്‍ക്കട സ്വദേശിനി സജിത ഇന്ന് പണം ആവശ്യപ്പെട്ട് ബാങ്കിലെത്തി. മൂന്നേ മുക്കാല്‍ ലക്ഷം രൂപ കിട്ടാനുണ്ടായിരുന്ന സജിതക്ക് 50000 രൂപമാത്രമേ ലഭിച്ചുളളു.

പണം നല്‍കാത്തതെന്തെന്ന് ചോദിക്കനാണ് യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്‍റായ ഇടവ‍ഴിക്കര ജയന്‍ ബാങ്കിലെത്തിയത്.

ഇതിനെ പറ്റി സഹകരണ ബാങ്ക് ജീവനക്കാരുമായി സംസാരിച്ച് കൊണ്ടിരിക്കവെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷും, പുണിയില്‍ സന്തോഷും ചേര്‍ന്ന് ആക്രമിച്ചത്. കമ്പിവടി കൊണ്ടുളള ആക്രമണത്തില്‍ ഇടവ‍ഴിക്കര ജയന്‍റെ തല നെടുകെ പിളര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ പരാതികാരനായ ഇടവ‍ഴിക്കര ജയനെ ആദ്യം നെയ്യാറ്റിന്‍ക്കര ആശുപത്രിയിലും, പിന്നീട് വിദഗ്ദ ചികില്‍സക്കായി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ആക്രമണം ഡിസിസി നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റായ ഉദയകുമാര്‍ ആരോപിച്ചു

ബാങ്ക് ഭരണസമിതിയില്‍ തട്ടിപ്പ് നടത്തിയതിന് കേസില്‍ പ്രതിയായ കോണ്‍ഗ്രസ് ജില്ലാ നേതാവ് മാരായമുട്ടം അനിലിന്‍റെ സഹോദരനാണ് ആക്രമണം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്.

മാരായമുട്ടം അനിലിന്‍റെ അടുത്ത സുഹൃത്താണ് ആക്രമണ സംഘത്തിലുണ്ടായിരുന്ന പുനയില്‍ സന്തോഷ്. ബാങ്കില്‍ നിന്ന് 33 കോടി രൂപ വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഭരണസമിതിയെ സഹകരണവകുപ്പ് പിരിച്ച് നേരത്തെ പിരിച്ച് വിട്ടിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അടക്കം 4 പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here