മകളെ രാത്രിയില്‍ മണ്ണില്‍ ഉരുട്ടും, രാത്രിയില്‍ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ സ്ഥിരമായി ഉപദ്രവിക്കും, പീഡിപ്പിക്കുന്ന ദൃശ്യം ലൈവായി കാമുകന് കാണിച്ചു കൊടുക്കും; കൊല്ലത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നേരിട്ടത് കണ്ണില്ലാത്ത ക്രൂരത

രണ്ടാംക്ലാസ്‌ വിദ്യാർഥിയായ മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകനു കൈമാറിയ യുവതി അറസ്റ്റിൽ.

കുരീപ്പള്ളി മോതീൻമുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഭർതൃമതിയായ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി ഏറെനാളായി അടുപ്പത്തിലാണ്.

ഇയാളുടെ നിർദേശപ്രകാരം രാത്രിയിൽ കുട്ടിയെ മണ്ണില്‍ ഉരുട്ടുന്നതും മറ്റുംവീഡിയോ കോൾ വഴി കാമുകനെ കാണിക്കുകയായിരുന്നു.

കുട്ടിയെ ദീര്‍ഘനാളായി ഇത്തരത്തിൽ പീഡിപ്പിക്കുന്നുണ്ട്‌. ഇടയ്‌ക്ക് വീട്ടിലെത്തുന്ന കാമുകൻ കുട്ടിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.

ഡിസംബർ 13ന്‌ കുട്ടി ക്ലാസിലിരുന്നു ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക തിരക്കിയപ്പോഴാണ് പീഡനം അറിഞ്ഞത്‌. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു.

തുടർന്ന്‌ അധികൃതരെത്തി കൂടുതൽ അന്വേഷണം നടത്തി കുണ്ടറ പൊലീസിന് വിവരം കൈമാറി.

എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. സമ്മർദത്തെ തുടർന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News