
കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നാണ് ജേക്കബ് വടക്കുംഞ്ചേരി ഫെയ്സ് ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറയുന്നത്.
കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും പരിഹസിക്കുന്നതാണ് ജേക്കബ് വടക്കുംഞ്ചേരിയുടെ വീഡിയോ.
ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ വൈറസ് ‘.പ്രകൃതി ചികിൽസ ,ആയുർവേദം ,ഹോമിയോ എന്നീ ചികിൽസാ രീതികൾ ഉണ്ടായിട്ടും സർക്കാർ അലോപതി ചികിൽസ മാത്രം നിർദ്ദേശിക്കുന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നും ജേക്കബ് വടക്കുംഞ്ചേരി അഭിപ്രായപ്പെടുന്നത്.
കൊറോന്ന വൈറസിനെതിരെ നാട് ഒന്നടങ്കം പൊരുതുന്നതിനിടെയാണ് കൊറോണ എന്നൊരു വൈറസ് തന്നെയില്ലെന്ന പ്രചരണവുമായി ഇയാൾ രംഗത്തെത്തിരിയിക്കുന്നത്.
എലിപ്പനി ,നിപ്പ എന്നീ വ പടരുന്ന കാലത്തും സമാനമായ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ ജേക്കബ്
വടക്കുംഞ്ചേരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
തെറ്റിധാരണാജനകമായ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പേരിൽ സർക്കാർ ഇയാൾക്കെതിരെ കേസെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here