കാടിറങ്ങിയ അതിഥി നാട്ടുകാരെ വട്ടം കറക്കിയത് മണിക്കൂറുകളോളം

കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അതിഥി നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കി. പാലക്കാട് വല്ലപ്പുഴയിലെത്തിയ മ്ലാവാ ണ് നാട്ടിൽ പൊല്ലാപ്പുണ്ടാക്കിയത്. ചില്ലുകൾ തകർത്ത് വ്യാപാര സ്ഥാപനത്തിൽ കയറിക്കൂടിയ മ്ലാവ് ഫർണ്ണിച്ചറുൾപ്പെടെയുള്ള സാധന സാമഗ്രികൾ നശിപ്പിച്ച് പരിഭ്രാന്തി പരത്തി.

കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് മ്ലാവ് വഴി തെറ്റി വല്ലപ്പുഴയിൽ എത്തിയത്. നേരം പുലർന്നപ്പോൾ ഓടിക്കയറിയത് തൊട്ടടുത്ത ബേക്കറിയിലേക്ക്. മ്ലാവിനെ കാണാൻ ആളുകൾ കൂടി. തൊഴിലാളികൾ ബേക്കറി തുറക്കാനെത്തിയപ്പോഴാണ് സ്ഥാപനത്തിന് മുന്നിലെ ചില്ല് തകർത്താണ് അകത്ത് കയറിയത്.

തൊഴിലാളികൾ ബഹളം വെച്ചതോടെ അടുക്കളയിലേക്ക് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് അവിടെ നിലയുറപ്പിച്ചു. മ്ലാവിനെ തുരത്താൻ നടന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു .

നാട്ടുകാർ വിവരമറിയിച്ചതോടെ പട്ടാമ്പിയിൽ നിന്ന് പോലീസുകാരും വനം വകുപ്പുദ്യോഗസ്ഥരുമെത്തി.. അകത്ത് കയറിപ്പറ്റിയ ആളെ പുറത്തിറക്കാനായി ശ്രമം. കയറിട്ട് വരുതിയിലാക്കാൻ നോക്കി നടന്നില്ല. അതിന് മുന്നിലൊന്നും കീഴടങ്ങാതെ മ്ലാവ് ബേക്കറിക്കകത്ത് തന്നെ കൂസലില്ലാതെ നിന്നു.

ഒടുവിൽ ഒലവക്കോട്ടുള്ള വനം വകുപ്പിൻ്റെ ദ്രുത പ്രതികരണ സേനയുടെ സഹായം തേടി.
ശ്രമകരമായ ദൗത്യത്തിനൊടുവിൽ ദ്രുത പ്രതികരണ സേനാംഗങ്ങൾ മ്ലാവിനെ പിടികൂടി. ചില്ല് തകർത്തപ്പോൾ മുറിവേറ്റ മ്ലാവിന് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചു വിടും..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here