
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം. ബിജെപിയുടെ ഔദ്യോഗിക പേജ് വഴിയാണ് സിപിഎം പ്രവർത്തകനും പത്തനംതിട്ട സ്വദേശിയുമായ യുവാവിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകി.
കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോകളും വീഡിയോകളും പത്തനംതിട്ട സ്വദേശിയായ അൻസാരി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു.
തുടർന്ന് ആണ് മുൻ എസ്എഫ്ഐ പ്രവർത്തകനും നിലവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ കൂടിയായ അൻസാരിക്കെതിരെ സംഘ പരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങിയത്.
ബിജെപിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴിയlയിരുന്നു സംഘ പരിവാർ പ്രവർത്തകർ ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി വന്നത്. മുൻപ് വധശ്രമം ഉൾപ്പെടെയുള്ളവ തനിക്കെതിരെ നടന്നിട്ടുണ്ടെന്നും ഈ യുവാവ് പറയുന്നു.
തന്നെ നേരത്തെ കള്ളക്കേസിൽ കുടുക്കാൻ സംഘപരിവാർ പ്രവർത്തകർ ശ്രമിച്ചിരുന്നതായും അൻസാരി പറയുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ആരോപണത്തിനെതിരെ ഇയാൾ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആറൻമുള പൊലിസ് കേസെടുത്ത് അന്വേഷണം ആരംദിച്ചിട്ടുണ്ട്. സമാന്തരമായി സൈബർ സെല്ലിന്റെ അന്വേഷണവും തുടങ്ങി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here