ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; സൗദിയില്‍ 2 മരണം

സൗദി അറേബ്യയില്‍ ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ മലയാളി യുവാവും സുഹൃത്തിന്റെ മകനും മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ, സുഹൃത്ത് അമീന്റെ മകന്‍ നാല് വയസുകാരനായ അര്‍ഹാം എന്നിവരാണ് മരിച്ചത്.

ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവര്‍ക്കും പരിക്കുണ്ട്. റിയാദ് – ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹുമയാത്തിനു സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം.

ഷമീം മുസ്തഫയും അമീനും കുടുംബസമേതം ഉംറ നിര്‍വഹിച്ച് റിയദിലേക്ക് തിരിച്ചുവരികയായിരുന്നു. ഇരുവരും റിയാദിലായിരുന്നു ജോലി ചെയ്തിരുന്നത്. പരിക്കേറ്റവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here