കൊറോണ ഭീഷണി; സൗകര്യങ്ങളില്ലാതെ മനേസർ ക്യാമ്പ്‌

കൊറോണ രോഗഭീഷണിയിൽ ചൈനയിൽനിന്ന്‌ മടക്കിക്കൊണ്ടുവന്നവർക്ക്‌ ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക സൗകര്യങ്ങൾപോലുമില്ല. ഒരു മുറിയിൽ 22 പേരെ വീതമാണ്‌ പാർപ്പിച്ചിരിക്കുന്നത്‌. ശുചിമുറികളിൽ വെള്ളവുമില്ല.

ഇന്ത്യയിലെത്തി 36 മണിക്കൂർ കഴിഞ്ഞിട്ടും കുളിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്‌ മനേസർ ക്യാമ്പിലുള്ള മലയാളികൾ പറഞ്ഞു. ആരോഗ്യപരിശോധനകളിലും അലംഭാവമുണ്ട്. രക്തപരിശോധന ചൈനയിൽ ദിവസം ആറു പ്രാവശ്യം വരെ നടത്തിയെങ്കിൽ ഇവിടെ ശരീരത്തിന്‌ ചൂടുകൂടുന്നുണ്ടോ എന്നുമാത്രമാണ്‌ പരിശോധന. തെരുവുനായകളുടെ ശല്യമുള്ള പ്രദേശത്താണ്‌ താൽക്കാലിക ക്യാമ്പ്‌.

ഇവയെ നിയന്ത്രിക്കാനും സംവിധാനമില്ല. കൊടുംതണുപ്പിലാണ്‌ ക്യമ്പിലുള്ളവർ കഴിയുന്നത്‌. ചൈനയിലെ വാസകേന്ദ്രങ്ങളിൽ റൂം ഹീറ്ററുകൾ സജ്ജീകരിച്ചിരുന്നു. ഉയർന്ന താപനില കൊറോണ വൈറസിന്‌ അതിജീവിക്കാനാകില്ല. ക്യാമ്പിലുള്ളവരെ 14 ദിവസം
നിരീക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News