കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ അടിയന്തരമായി വേണമെന്ന് ചൈനാ വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖാവരണവും സുരക്ഷാവസ്‌ത്രങ്ങളുമാണ് ആവശ്യം.
ചൈനയുടെ ഫാക്‌ടറികളിൽ പ്രതിദിനം രണ്ട് കോടി മുഖാവരണങ്ങൾമാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയ, ജപ്പാൻ, കസാക്കിസ്ഥാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ മെഡിക്കൽ സാധനങ്ങൾ സംഭാവന ചെയ്‌തിരുന്നു.
യൂറോപ്പ്, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽനിന്ന് മുഖാവരണം കൊണ്ടുവരാൻ അധികൃതർ നടപടിയെടുക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രാലയ വക്താവ് ടിയാൻ യുലോങ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിനെ നേരിടാൻ ചൈന അതിവേഗത്തിൽ നിർമിച്ച പ്രത്യേക ആശുപത്രിയിൽ തിങ്കളാഴ്‌ച ആദ്യ ബാച്ച് രോഗികൾ എത്തി. മധ്യ ചൈനയിലെ വുഹാനിലാണ് ആശുപത്രി. പത്ത് ദിവസത്തിനുള്ളിലാണ് അത്യാധുനികസൗകര്യങ്ങളോട് കൂടിയ ആശുപത്രി ചൈന നിർമിച്ചത്.
2003 ൽ ചൈനയിൽ സാർസ് പരന്നപ്പോൾ രോഗികൾ ഇത്തരത്തിലുള്ള പ്രത്യേക സൗകര്യം ഒരാഴ്‌ചയ്‌ക്കുള്ളിൽ ബെയ്‌ജിങ്ങിൽ ഒരുക്കിയിരുന്നു.

Get real time update about this post categories directly on your device, subscribe now.