ഇന്ത്യക്കാരെ തിരികെയെത്തിച്ച ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ അവധി നല്‍കി

ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ജീവനക്കാര്‍ക്ക് ഒരാഴ്ച്ചക്കാലത്തെ അവധി നല്‍കിയതായി എയര്‍ ഇന്ത്യ വക്താവ്. ആകെ 64 പേരാണ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

30 കാബിന്‍ ക്രൂ അംഗങ്ങളും, 10 കൊമേഴ്ഷ്യല്‍ സ്റ്റാഫ്, എഐ സിഎംഡി സീനിയര്‍ ഓഫീസര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ അമിതാങ് സിങ്ങാണ് സംഘത്തിന് നേതൃത്വം നലകിയത്.

രണ്ടുഘട്ടങ്ങളായി 647 ഇന്ത്യക്കാരെയും 7 മാലദ്വീപ് സ്വദേശികളെയുമാണ് സംഘം വുഹാനില്‍ നിന്ന് ദില്ലിയിലെത്തിച്ചത്. ഇവര്‍രിപ്പോള്‍ മനേസാറിലെ ക്യാമ്പില്‍ ക്വാറെണ്ടെയ്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel